തിരൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് ചായക്കടയുടമ മരിച്ചു.

തിരൂർ:റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ച് ചായക്കടയുടമ മരിച്ചു. നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച കാലത്ത് 5 മണിയോടെ തിരൂർ- താനൂർ റോഡിൽ നടുവിലങ്ങാടിയിൽ വച്ചാണ് അപകടമുണ്ടായത് . കാലത്ത് കട തുറക്കുന്നതിനായി പോകുന്നതിനിടെ ‘അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരുക്കേറ്റ മുസ്തഫ ഉടൻ മരണപ്പെടുകയായിരുന്നു.
താവ് വലിയ പീടിയേക്കൽ ആമിന കുട്ടി, ഭാര്യ ഫാത്തിമ കോലു പാലം. മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം (പകര), ഹമീദ് (പുത്തൻതെരു), സബീൽ (അന്നാര). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബൂബക്കർ, റസാക്ക്, അഷ്റഫ്, റിയാസ്, റഫീഖ്, മുഹമ്മദലി, അസ്മാബി, ഖദീജ, സൗദാബി. മയ്യത്ത് ഖബറടക്കം  നടുവിലങ്ങാടി ജുമാ മസ്ജിദിൽ നടത്തി.

 

Share news
error: Content is protected !!
Scroll to Top