തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 256 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടര്‍ വില 2256 രൂപയിലെത്തി.
കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎന്‍ജിക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധനവില കൂട്ടിയതോടെ ഡീസലും പെട്രോളും നൂറും കടന്ന് കുതിക്കുകയാണ്.
അതേസമയം, വീട്ടാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലയില്‍ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്.




