കോഴിക്കോട് : തിരുവമ്പാടി കൊടയ്ക്കാട്ടുപാറ കെ.പി. എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകര്‍ന്ന് ബന്ധുക്കളായ മൂന്നുപേര്‍ക്ക് പരിക്ക്.
തൊടുപുഴ പൈങ്ങോട്ടൂര്‍ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേല്‍ സാലി ജോസഫ് (59), ഭര്‍ത്താവ് കെ.ജെ.ജോസഫ് (62), കോട്ടയം പാമ്പാടി സ്വദേശി ഫിന്‍മോന്‍ ജേക്കബ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
പാലത്തിന്റെ ഇരുമ്പുകമ്പി പാറയില്‍ ഉറപ്പിച്ചിരുന്ന കൊളുത്ത് തകര്‍ന്ന് പാലം ചെരിഞ്ഞ് യാത്രക്കാര്‍ പുഴയിലെ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 4 വയസ്സുള്ള കുട്ടിയും മറ്റൊരു സ്ത്രീയും പാലത്തില്‍ തൂങ്ങിക്കിടന്നതു കൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
2013 ല്‍ പണിതീര്‍ത്ത 40 മീറ്ററോളം നീളമുള്ള പാലം 2022 ജൂണില്‍ അപകടത്തിലായതിനെ തുടര്‍ന്ന് അടച്ചിട്ടു . 6 മാസം മുമ്പാണ് ഒന്നര ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നു കൊടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




