കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുന്‍പ് റെയില്‍വെ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിന്റെ ഒരു ബോഗിയാണ് ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് പുലര്‍ച്ചെ 1. 27ന് തീ പടര്‍ന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പെട്ട റെയില്‍വെ പോര്‍ട്ടര്‍ വിവരം സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ അപായ സൈറന്‍ മുഴക്കി അധികൃതര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിറ്റിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ട്രെയിനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവത്തില്‍ അട്ടിമറിയുടെ കൂടുതല്‍ സൂചനകള്‍ ലഭിച്ചത്. തീപിടുത്തമുണ്ടായ കോച്ചില്‍ ശുചിമുറിയിലെ കണ്ണാടി തകര്‍ക്കുകയും വാഷ്‌ബെസിനും ക്ലോസറ്റിലും കല്ല് ഇട്ട നിലയിലുമായിരുന്നു. ഷട്ടറുകള്‍ അടച്ച തീവണ്ടിയില്‍ പുറമെ നിന്ന് ഒരാള്‍ കടന്നിരിക്കാനുള്ള സാധ്യതയാണ് ഫോറന്‍സിക് സംഘം പങ്കുവെക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top