തൊടുപുഴ : കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. വാഴക്കുളത്ത് വെച്ചാണ് ലൈംഗികാതിക്രമത്തെ കുറിച്ച് യാത്രക്കാരി പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




