പുരോഗമന കലാസാഹിത്യ സംഘം മണ്ണൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി

മണ്ണൂര്‍: പുരോഗമന കലാ സാഹിത്യ സംഘം മണ്ണൂര്‍ യൂണിറ്റ് സമ്മേളനം നാടക നടനും സംവിധായകനുമായ ഗിരീഷ് മണ്ണൂര്‍ ഉദ്ഘടനം ചെയ്തു. സിദ്ധാര്‍ത്ഥന്‍ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട്. പി.പി.രാമചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ, വൈസ് പ്രസിഡണ്ട് സി.കെ.ശിവദാസന്‍ കെ.ഷിബിന്‍, ബിജു പിലാക്കാട്ട്, കെ.ഗിജിത്ത് സംസാരിച്ചു. ഇന്ത്യന്‍ ദേശീയതയുടെ വര്‍ത്തമാനം എന്ന വിഷയത്തെക്കുറിച്ച് കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസര്‍ എം.സി.അബ്ദുല്‍ നാസര്‍ പ്രഭാഷണം നടത്തി.

പഴയകാല നാടക പ്രവര്‍ത്തകന്‍ ശ്രീ.എ.പി. ഗോപാലനെ ചടങ്ങില്‍ ആദരിച്ചു.

പുതിയ ഭാരവാഹികളായി സി.കെ. വിജയകൃഷ്ണന്‍ (പ്രസിഡണ്ട്), കെ.ഗിജിത്ത് (സെക്രട്ടറി), ബിജു പിലാക്കാട്ട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top