180 കിലോ കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി 12 കിലോ കഞ്ചാവുമായി കാമുകിക്കൊപ്പം പോലിസ് പിടിയില്‍

മലപ്പുറം: 180 കിലോ കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയും കാമുകിയും 12 കിലോ കഞ്ചാവുമായി പിടിയിലായി. നിലമ്പൂര്‍ അമരമ്പലം കോട്ടയില്‍വീട്ടില്‍ അബ്ദുള്‍സലാം (38) ഇയാളുടെ കാമുകി പശ്ചിമബംഗാള്‍ സ്വദേശി ദലി ഖാത്തൂന്‍ എന്ന നജ്മ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി. അബ്ദുള്‍ ബഷീര്‍, ഇന്‍സ്പെക്ടര്‍ എ. അശ്വത് എന്നിവരുടെ നിര്‍ദേശമനുസരിച്ച് കോട്ടയ്ക്കല്‍ എസ്.ഐ. പ്രിയന്റെ നേതൃത്വത്തിലുള്ള കോട്ടയ്ക്കല്‍ പോലീസ് സംഘവും ആന്റി നാര്‍ക്കോട്ടിക് സംഘവും ചേര്‍ന്ന് കോട്ടയ്ക്കലില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്.

2021-ല്‍ 180 കിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും കടത്തിയതിന് നിലമ്പൂര്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയാണ് അബ്ദുള്‍സലാം. ഈ കേസിന് ശേഷം ഒളിവില്‍പോയ ഇയാള്‍ ആന്ധ്രാപ്രദേശില്‍ താമസിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്ത് തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top