പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി അറസ്റ്റില്‍

മലപ്പുറം: കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് പ്രാഥമിക സൂചന. ആനപ്പാങ്കുഴി സ്വദേശി ചുള്ളിയില്‍ മുജീബാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

തീപിടിത്തത്തില്‍ ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും ഫയലുകളും ജീവനക്കാരുടെ മൊബെല്‍ ഫോണുകളും കത്തിനശിച്ചു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് പരിക്കില്ല. പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.

പെട്രോള്‍ നിറച്ച ക്യാനുമായി ഓഫീസിനകത്ത് കടന്ന ഇയാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലാവുകയും തുടര്‍ന്ന് കംപ്യൂട്ടറുകളിലും മറ്റു ഫയലുകളിലും പെട്രോള്‍ ഒഴിച്ചതിന് ശേഷം തീകൊടുക്കുകയുമായിരുന്നു. മൂന്ന് ജീവനക്കാരാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്.

മുജീബിനെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈഫില്‍ വീട് ലഭിച്ചില്ലെന്നു പറഞ്ഞായിരുന്നു ആക്രമണം. അതേ സമയം ഈ വര്‍ഷം 50 പേര്‍ക്കാണ് വീട് അനുവദിച്ചതെന്നും, 95 ആം സ്ഥാനത്താണ് മുജീബിന്റെ പേരുള്ളതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top