ഹംസ കടവത്ത്
കാലത്തിന്റെ വ്യവസ്ഥാപിത കറക്കത്തില്‍ നേരത്തെ വിട ചൊല്ലുന്ന സൂര്യ തേജസിന് പടിഞ്ഞാറന്‍
ചക്രവാളത്തില്‍ ഇപ്പോള്‍ ഇരട്ടി ശോഭയുടെ സമയമെന്ന് തീരദേശ വാസികള്‍. പതിവില്‍ നിന്ന് വിപരീതമായി…. കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ നേരത്തെ വൈകിട്ട് ആറു മണിയോടെ കടലിന്റെ മറുകര ലക്ഷ്യമിട്ട് മറയുന്ന അസ്തമയ സൂര്യന്റെ ആകാശ ശോഭ ആനന്ദ കാഴ്ച്ചയാവുന്നു. പകല്‍ വെളിച്ചമായുന്നതിന് മുമ്പേ വിടവാങ്ങുന്ന സൂര്യ രശ്മികള്‍ പടിഞ്ഞാറന്‍ ചക്രവാളത്തിന് പകരുന്ന അഗ്‌നിശോഭയുടെ വര്‍ണാഭയ കാഴ്ച്ച അക്ഷരങ്ങള്‍ക്ക് അനിര്‍വചനീയമാണ്.
സൂര്യാസ്തമയത്തിന് ശേഷവും ചുകന്നു തുടുത്തു നില്‍ക്കുന്ന ആഴക്കടല്‍ ആകാശ കാഴ്ച്ച ഇപ്പോള്‍ ഏറെ മിനിറ്റുകള്‍ നിലനില്‍ക്കുന്നു . കോവിഡിന്റെ സാമൂഹ്യ വ്യാപന ഭീതിയുടെ ആശങ്ക മാറിയതോടെ നേരത്തെ മറയുന്ന സൂര്യാസ്തമയത്തിന്റെ തീക്ഷ്ണ സൗന്ദര്യം കാണാന്‍ കടലോരങ്ങളില്‍ ആള്‍കൂട്ടങ്ങളുടെ ബഹളവും സജ്ജീവമായിട്ടുണ്ട്. പൊതുവെ കടല്‍ ശാന്തമായി കിടക്കുന്നതും പകല്‍ വെളിച്ചം മാറുന്നതിന് മുമ്പേ സൂര്യാസ്തമയം സംഭവിക്കുന്നതും മുങ്ങി മറയുന്ന സൂര്യനും കത്തിജ്വലിക്കുന്ന ആകാശുവും കടല്‍ മുട്ടി നില്‍ക്കുന്നതും പടിഞ്ഞാറന്‍
ചക്രവാളത്തെ ഏറെ സുന്ദരിയാക്കുന്നു. അഗ്‌നി നാളങ്ങള്‍ക്ക് തിര കൊളുത്തിയ അസ്തമയ കാഴ്ച്ചയുടെ ആകാശ ഭംഗിയുടെ ആനന്ദ ലഹരിയിലാണിപ്പോള്‍ തീരം.
കത്തിജ്വലിക്കുന്ന ആകാശ കാഴ്ച്ചയുടെ പ്രോജ്വല സൗന്ദര്യം പകല്‍ സമയം കുറഞ്ഞു വരുന്ന കാലത്തിന്റെ സവിശേഷതയാണ്. നേരത്തെ മുങ്ങി മറയുന്ന സൂര്യാസ്തമയം ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ് കടലിന്റെ മക്കള്‍. എത്രകണ്ടാലും മടുപ്പുളവാകാത്ത മനോഹര കാഴ്ച്ചയാണിതെന്നും കടലിലും കരയിലും ഉദയവും അസ്തമയവും നോക്കി തൊഴിലിന്റെ പോക്കുവരവുകളുടെ ഗതി നിര്‍ണയിക്കുന്ന മത്സ്യ തൊഴിലാളികളും പറയുന്നു. ഇത് ഈ കാലത്തിന്റെ സവിശേഷതയാണ്.




