കോഴിക്കോട് കടപ്പുറത്തെ പ്രസംഗം: അബ്ദറഹിമാന്‍ കല്ലായിക്കെതിരെ കേസെടുത്തു

കോഴിക്കോട് : വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പ്രസംഗിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ പോലീസ് കേസെടുത്തു.

രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ പ്രസംഗം നടത്തിയെന്നാണ് കേസ്. സിപിഐഎം നെടുവ ലോക്കല്‍കമ്മറ്റിയംഗം എപി മുജീബിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെത് വിവാഹമല്ല വ്യഭിചാരമാണെന്നായിരുന്ന സക്രട്ടറിയുടെ വിവാദമായ ഒരു പരാമര്‍ശം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍.

ഇഎംഎസും എകെജിയും ഇല്ലാത്ത സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരാണ് അങ്ങിനെ പറയുന്നവര്‍ കാഫിറുകളാണ്. എന്നൊക്കയായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പ്രസംഗം.

Share news
error: Content is protected !!
Scroll to Top