മലപ്പുറം ജില്ലയില്‍ 192 പേര്‍ക്ക് കോവിഡ് 

മലപ്പുറം: ജില്ലയിൽ ശനിയാഴ്ച  192 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

ആകെ 4,479 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 191 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ വൈറസ് ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയില്‍ 49,74,037 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇതില്‍ 30,66,618 പേര്‍ക്ക് ഒന്നാം ഡോസും 19,07,419 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
error: Content is protected !!
Scroll to Top