
പരപ്പനങ്ങാടി: വിദ്യാലയവും പഠന സംവിധാനങ്ങളും കുട്ടികളിലേക്കും സമൂഹത്തിലേക്കും ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി എസ്എൻഎം സ്കൂളിന്റെ നേതൃത്വത്തിൽ പഠനവണ്ടി യാത്ര ആരംഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളിലുണ്ടാവുന്ന സംശയ നിവാരണത്തിനും അധികബോധനം നൽകാനുമായിട്ടാണ് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകസംഘവുമായി സ്കൂൾ ബസ്സ് സജ്ജമാക്കിയത്.
എല്ലാ പഠന സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ടെന്നും അതാത് പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കിയാണ് പഠനപ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളതെന്നും വിജയഭേരി കൺവീനർ സിൻഷ ടീച്ചർ പറഞ്ഞു.
ഉള്ളണം എഎംയുപി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ കരീം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്എൻഎം സ്കൂൾ ഹെഡ്മാസ്റ്റർ ഇഒ ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട്,ഉള്ളണം സ്കൂൾ മാനേജർ തങ്ങൾ, അൻവർ മാഷ്, ദാമോദരൻ, നജ്മുന്നിസ ടീച്ചർ, കുഞ്ഞാലി മദനി, കെ ജൈസൽ, രജനി ടീച്ചർ, മറീന ടീച്ചർ ആശംസ പ്രസംഗം നടത്തി. പാലത്തിങ്ങൽ എഎംയുപി സ്കൂൾ, ചെറംമംഗലം എയുപി സ്കൂൾ എന്നിവിടങ്ങളിലേക്കാണ് പഠന വണ്ടിയുടെ തുടർ യാത്രകൾ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





