കടലുണ്ടിയില്‍ മൊബൈല്‍ ഫോണ്‍ ഉടമസ്ഥനു തിരിച്ചു നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി

കടലുണ്ടി: കടലുണ്ടിയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈല്‍ ഫോണ്‍ നഷ്ടമായ ആള്‍ക്ക് ഫോണ്‍ തിരിച്ചുനല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. പി. വി ഷംസുദ്ധീന്റെ ഫോണാണ് നഷ്ടമായത്. തുടര്‍ന്ന് അദേഹം ഫോണ്‍ നഷ്ടമായ കാര്യം കടലുണ്ടി പോലീസ് ഔട്ട് പോസ്റ്റില്‍ അറിയിക്കുകയായിരുന്നു.

രാവിലെ കൃഷ്ണ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വള്ളത്തും പറമ്പില്‍ ഷാഫി- സഫിയാ ദമ്പതികളുടെ മകന്‍ ഷറാസ് റഹ് മാന്‍ ,കൊടക്കണ്ടത്തില്‍ ഷൈജു-വിനീത ദമ്പതികളുടെ മകന്‍ ഗൗതം, നെച്ചിക്കാട്ടില്‍ ഷമീര്‍-നുസ്രത്ത് ദമ്പതികളുടെ മകന്‍ ഇഷാന്‍ ഷമീര്‍ എന്നിവര്‍ സ്‌കൂളിലേക്ക് പോകുന്നവഴി കടലുണ്ടി വാക്കടവ് റോഡില്‍ നിന്നും മൊബൈല്‍ കണ്ടുകിട്ടുകയായിരുന്നു. വീണുകിട്ടിയ ഫോണ്‍ ഇവര്‍ യഥാര്‍ത്ഥ ഉടമസ്ഥന്റെ കൈയ്യില്‍ എത്തിക്കാന്‍ വേണ്ടി കടലുണ്ടി പോലീസ് ഔട്ട്‌പോസ്റ്റില്‍ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നജു, സിവില്‍ പോലീസ് ഓഫീസര്‍ സജു എന്നിവരുടെ കയ്യില്‍ ഏല്‍പ്പിച്ച് അവര്‍ സ്‌കൂളിലേക്ക് പോവുകയായിരുന്നു.

കുട്ടികളുടെ ഈ പ്രവര്‍ത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ പശംസിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top