നഴ്‌സിന്റെ വേഷത്തിലെത്തി മെഡിക്കല്‍ കോളേജില്‍ നിന്നും നവജാതിശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പിടികൂടി

കോട്ടയം; മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. എന്നാല്‍ ഏതാനും സമയത്തിനുള്ളില്‍ പോലീസ് കുഞ്ഞിനേയും കടത്തിക്കൊണ്ടുപോയ യുവതിയേയും കണ്ടെത്തി. തൊട്ടടുത്ത ഹോട്ടലില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

രക്ഷപ്പെടുത്തിയ കുഞ്ഞിനെ പോലീസ് അമ്മക്ക് കൈമാറി.

ആരോഗ്യപ്രവര്‍ത്തകയുടെ വേഷത്തിലാണ് കുട്ടിയ തട്ടിക്കൊണ്ടുപോയ യുവതി ആശുപത്രിയില്‍ എത്തിയത്. കുട്ടിക്ക് മഞ്ഞപിത്തത്തിന്റെ ലക്ഷണമുണ്ടെന്നും വിദഗ്ദചികിത്സക്കായി നല്‍കണമെന്നാവിശ്യപ്പെടുകയും കുഞ്ഞിനെ കടത്തി കൊണ്ടുപോകുകയായിരുന്നു. അരമണിക്കൂറായിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് റൂമിലെത്തിയപ്പോളാണ് അത്തരത്തില്‍ കുഞ്ഞിനെ നഴ്‌സുമാരാരും കൊണ്ടുപോയിട്ടില്ലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്ാണെന്ന് തിരിച്ചറിയുന്നത്.

കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ യുവതിയോടൊപ്പം എട്ടുവയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്. ഇരുവരേയും കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവര്‍ കുറച്ച് ദിവസമായി മെഡിക്കല്‍ കോളേജ് പരിസരത്ത് ഇത്തരത്തില്‍ കറങ്ങിനടക്കുന്നുണ്ടെന്ന് പലരും പറയുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top