വിദ്യാര്‍ഥിയെ നിരന്തരം പീഡിപ്പിച്ചു; വയോധികന് 37 വര്‍ഷം കഠിനതടവും പിഴയും

HIGHLIGHTS : The student was constantly tortured; 37 years rigorous imprisonment and fine for elderly

കോഴിക്കോട് : ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ മയ ക്കുമരുന്ന് നല്‍കി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് 37 വര്‍ ഷം കഠിനതടവും 85,000 രൂപ പി ഴയും ശിക്ഷ. കൊല്ലം പരവൂര്‍ തൊടിയില്‍ വീട്ടില്‍ അന്‍സാ റി(നാസര്‍, പൊറോട്ട നാസര്‍, 62) നെയാണ് കോഴിക്കോട് അതിവേഗ പോക്ലോ കോടതി ജഡി സി എസ് അമ്പിളി ശിക്ഷിച്ചത്.

പിഴസംഖ്യയില്‍ നിന്ന് 50,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. പിഴ സംഖ്യ അടയ്ക്കാ ത്ത പക്ഷം 11മാ സം കൂടി അധി കതടവ് അനുഭ വിക്കണം. പ്രതി താമസിച്ചിരുന്ന വാടകറൂമില്‍ കൊണ്ടുപോയി കുട്ടിയ്ക്ക് മദ്യ വും മയക്കുമരുന്നും നല്‍കിയായിരുന്നു പീഡനം. രക്ഷിതാവ് കസബ പൊലീസില്‍ പരാതി നല്‍കി. കസബ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ് ആദ്യാന്വേഷണം നടത്തി. പീഡിപ്പിക്കപ്പെട്ടത് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് റീ രജിസ്റ്റര്‍ ചെയ്തു. മെഡി ക്കല്‍ കോളേജ് പൊലീസ് ഇന്‍ സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലു വാണ് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജി ത് ഹാജരായി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!