നിലമ്പൂര്‍: കൂട്ടിലങ്ങാടി മുല്ലപ്പള്ളി കസ്തൂരിപ്പാറ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായിന്റെ മകന്‍ മുഹമ്മദ് സിയാന്‍(14)ആണ് മരിച്ചത്.
നിലമ്പൂര്‍ ഗവ.മാനവേദന്‍ സ്‌കൂളിലെ ഒന്‍പതാക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സ്‌കൂള്‍ അവധിയായതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ വിരുന്നുവന്നതായിരുന്നു.വ്യാഴാഴ്ച പകല്‍ 2.30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉമ്മ: റഷീദ. സഹോദരങ്ങള്‍ :ഷാദിയ,സഫ്‌വാന്‍, ഇന്‍ഷ റയ്യാന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



