ബന്ധുവീട്ടിലെത്തിയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ (14) ആണ് മരിച്ചത്.

കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മറ്റുകുട്ടികള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top