നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തില്‍ കയ്യോടെ പൊക്കി

തിരൂരങ്ങാടി : നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തില്‍ കയ്യോടെ പൊക്കി. നന്നമ്പ്ര പാണ്ടിമുറ്റത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ച ആളെയാണ് പിടികൂടിയത്. കൊടിഞ്ഞി പള്ളിക്കത്താഴം സ്വദേശിയായ വി.ടി . അക്ബറിന്റെ ഗുഡ്‌സ് ഓട്ടോയാണ് മോഷണം പോയിരുന്നത്.

കഴിഞ്ഞ ദിവസം ഇറച്ചി കടയുടെ സമീപം നിര്‍ത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച വണ്ടി എടുക്കാന്‍ വന്നപ്പോള്‍ കണ്ടില്ല. മോഷണം പോയതാണെന്ന് മനസ്സിലായി. വണ്ടി മോഷണം പോയത് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വണ്ടിയുടെ ഫോട്ടോ സഹിതം നല്‍കി. ഇത് ശ്രദ്ധയില്‍ പെട്ടവര്‍ ഇന്നലെ വൈകുന്നേരം ചെമ്മാട് ബൈപാസ് റോഡില്‍ വണ്ടി നിര്‍ത്തിയിട്ട കാര്യം ഉടമയെ അറിയിക്കുകയായിരുന്നു.

ഉടമയും സുഹൃത്തുക്കളും എത്തി അന്വേഷിച്ചപ്പോള്‍ , വണ്ടി നിര്‍ത്തി ഒരാള്‍ കുപ്പിയുമായി പെട്രോള്‍ വാങ്ങാനെന്ന് പറഞ്ഞു പോയന്ന് സമീപത്തെ കച്ചവടക്കാരന്‍ പറഞ്ഞു. ഉടമയും മറ്റും മോഷ്ടാവ് എത്തുന്നതിനായി പരിസരങ്ങളില്‍ കാത്തു നിന്നു. രാത്രിയോടെ എത്തി വണ്ടി സ്റ്റര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ എത്തി പിടികൂടുകയായിരുന്നു.

കൊടിഞ്ഞി കോറ്റത്ത് കുറ്റിപ്പുറം കോളനിയില്‍ താമസക്കാരന്‍ ആയ 19 കാരന്‍ ആയിരുന്നു പ്രതി. ഇയാളെ തിരൂരങ്ങാടി പോലീസില്‍ എത്തിച്ചെങ്കിലും സംഭവം നടന്നത് താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അങ്ങോട്ട് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. യുവാവിനെ താനൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. താക്കീത് ചെയ്ത് വിട്ടയച്ചു. ഇയാളെ മുമ്പും മോഷണ കേസുകളില്‍ പിടികൂടിയിട്ടുണ്ട്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top