പരപ്പനങ്ങാടിയില്‍ യുവതിയെ തെരുവു നായ ആക്രമിച്ചു

പരപ്പനങ്ങാടി: കട പൂട്ടി വീട്ടിലേക്ക് ബസ് കയറാന്‍ നില്‍ക്കുന്നതിനിടയില്‍ യുവതിയെ തെരുവ് നായ ആക്രമിച്ചു. പൂരപ്പുഴ മണ്ണും പുറത്ത് ചിഞ്ചുവിനെയാണ് തെരുവ് നായ അക്രമിച്ചത് . താനൂര്‍ റോഡില്‍ നഗരസഭ ഓഫീസിനു മുന്‍വശത്ത് വെച്ചാണ് സംഭവം.ഇവരുടെ ഹാന്‍ഡ് ബാഗും സാരിയും നായ കടിച്ചുകീറി.കൂടാതെ ബാഗില്‍ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

പരപ്പനങ്ങാടി താനൂര്‍ റോഡില്‍ നഗരസഭ ഓഫീസിനു മുമ്പില്‍ ഇന്ന് വൈകിട്ട് 7നാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നിന്നും നാട്ടുകാരുടെ ഇടപെടല്‍ മൂലമാണ് യുവതി രക്ഷപ്പെട്ടത്. പരപ്പനങ്ങാടി ടൗണിലും പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം ഏറിയിട്ടും യാതൊരു നടപടിയും ഇല്ലെന്ന് പരാതിയുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top