എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ;പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 17 വരെയായിരിക്കും. പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാക്കിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ 2024 ഫെബ്രുവരി 19 മുതല്‍ 23 വരെയുള്ള തീയതികളില്‍ നടക്കും. ഐടി പരീക്ഷകള്‍ 2024 ഫെബ്രുവരി 1 മുതല്‍ 14 വരെയുള്ള തീയതികളിലാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിദ്യഭ്യാസമ മന്ത്രി വി ശിവന്‍കുട്ടി.

പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 26 വരെയുള്ള തീയതികളില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു. നിപ രോഗബാധയുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ മാസം പരീക്ഷ നടത്തുവാനാണ് പുതിയ തീരുമാനം.

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ നടത്താന്‍ തീരുമാനിച്ചു. തൃശ്ശൂരില്‍ വെച്ചാണ് കായിക മേള നടക്കുക. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നവംബര്‍ 9 മുതല്‍ 11 എറണാകുളത്ത് വെച്ചും നടക്കും. ശാസ്ത്രമേള നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് വെച്ചാണ് നടത്തുക. സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കുക. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സ്‌കൂള്‍ കലോത്സവം നടത്തുക.

എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ ഇങ്ങനെ;

2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്

മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്

മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി

മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി

മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

 

Share news
error: Content is protected !!
Scroll to Top