കൊല്ലം :പാരിപ്പള്ളിയില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കര്‍ണാടക കൊടക് സ്വദേശി നദീറ(36)യാണ് കൊല്ലപ്പെട്ടത്. പിന്നീട്
ഭര്‍ത്താവ് നാവായിക്കുളം അല്‍മായ വീട്ടില്‍ റഹീം (50)കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ന് രാവലെ 8.40 ഓടെയാണ് പാരിപ്പള്ളി പരവൂര്‍ റോഡിലെ അക്ഷയ സെന്ററില്‍ വെച്ച് ഇയാള്‍ തീകൊളുത്തിയത്. നദീറയില്ലെ എന്ന് ചോദിച്ചെത്തിയ ഇയാള്‍ അകത്തുകയറി യാതൊരുപ്രകോപനവും ഇല്ലാതെ കയ്യില്‍ കരുതിയിരുന്ന കുപ്പിയിലെ പെട്രോള്‍ യുവതിക്ക് നേരെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇൗ സമയം ഇവിടെ ഉണ്ടായിരുന്ന കസ്റ്റമറായ പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടിയപ്പോഴേക്കും മറ്റ് ജീവനക്കാരും ഇവിടേക്ക് എത്തിയപ്പോഴേക്കും തീപടര്‍ന്നുകഴിഞ്ഞിരുന്നു. ഈ സമയം ഇവിടെ നിന്ന് ഇറങ്ങിയോടിയ റഹീം സമീപത്തെ ഒരുവീട്ടിലെ കിണറിലേക്ക് സ്വയം കഴുത്തറുത്ത ശേഷം ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




