കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു (48)മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി വിഷയത്തിലെ ഹര്‍ജിക്കാരനാണ്. നേരത്തെ പാലാരിവട്ടം പാലം അഴിമതിക്കേസിലെയും ഹര്‍ജിക്കാരനായിരുന്നു. സംസ്ഥാനത്ത് വിവാദമായിട്ടുള്ള നിരധി കേസുകളില്‍ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ഇദേഹം ശ്രദ്ധേയനായിരുന്നു.
പിതാവ്;പരേതനായ ഗോപാലകൃഷ്ണന്‍.മാതാവ് ;രത്‌നമ്മ. ഭാര്യ:ലത(കളമശേരി നഗരസഭ ജീവനക്കാരി). മക്കള്‍:അളകനന്ദ,അരുന്ധതി, ആദിത്യ ലക്ഷ്മി.




