
പരപ്പനങ്ങാടി: മുപ്പത്തിഒന്നാമത് എഡിഷന്‍ എസ്.എസ്.എഫ് പരപ്പനങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കടലുണ്ടിനഗരത്ത് നടക്കും. ഫാമിലി സാഹിത്യോത്സവോടെ ആരംഭിച്ച് ബ്ലോക്ക് യൂണിറ്റ് സെക്ടര്‍ എന്നീ തലങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും. 170 മത്സരങ്ങളിലായി 750 ല്‍ അധികം പ്രതിഭകള്‍ എട്ടു വേദികളിലായി മത്സരിക്കും.
വെള്ളി വൈകിട്ട് 5 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. പ്രധാന വേദിയായ ബൈത്തുല്‍ ഹിക്ക്മയില്‍ വൈകിട്ട് 7ന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ഫിര്‍ദൗസ് സലാഫി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കും. മുഖ്യാതിഥിയായി മാതൃഭൂമി സീനിയര്‍ സബി എഡിറ്റര്‍ കെ.സി സുബിന്‍ സംബന്ധിക്കും. സാഹിത്യ പ്രഭാഷണം നടത്തിക്കൊണ്ട് എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി സ്വാദിഖ് നിസാമി തെന്നല വേദിയെ അഭി സംബോധനം ചെയ്യും. ഡിവിഷന്‍ പ്രസിഡണ്ട് സുഹൈല്‍ അഹ്സനി അധ്യക്ഷത വഹിക്കും.
ബൈത്തുല്‍ ഹിക്ക്മ അല്‍ഹക്കം, ദാറുല്‍ ഹിക്ക്മ എന്നീ വേദികളിലായി വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍ അരങ്ങേറും. ഞായറാഴ്ച്ച വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കുമണ്ണി ഉദ്ഘാടനം നിര്‍വഹിക്കും. മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് അബ്ദുല്‍ ഹഫീള് അഹ്സനി ആറ്റുപുറം അനുമോദന പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അസ്സഖാഫി നേത്യത്വം നല്‍കും. വിവിധ സെഷനുകളില്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, സോണ്‍ ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
സുഹൈല്‍ അഹ്സനി , സര്‍ജാസ് പി.പി , അഹമ്മര്‍ കബീര്‍ അഹ്സനി , മുഹമ്മദ് റാശിദ് കെ ,എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




