കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അക്കാദമിക് കൗൺസിൽ യോഗം

അക്കാദമിക് കൗൺസിൽ യോഗം

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ആഗസ്റ്റ് 17 – ന് രാവിലെ 10 മണിക് സെനറ്റ് ഹൗസിൽ ചേരും. 

ഹിന്ദി സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 – ന് ഹിന്ദി സമ്മേളനം നടക്കും. ഹിന്ദി പഠനവകുപ്പ് സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര വാർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വ വിദ്യാലയത്തിലെ മുൻ വൈസ് ചാൻസിലർ ഡോ. ജി. ഗോപിനാഥനാണ് മുഖ്യാതിഥി.

കോളേജുകൾക്കും കോഴ്‌സുകൾക്കും അപേക്ഷ ക്ഷണിച്ചു

2024 – 25, 2025 – 26 അധ്യയന വർഷത്തിൽ പുതിയ കോളേജുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്യപ്പെട്ടിട്ടുള്ള ഏജൻസികളും അഡീഷണൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ശിപാർശ ചെയ്തിട്ടുള്ള കോളേജുകളും കേരള സർക്കാരിന്റെ ( Administrative Sanction ) ഭരണാനുമതിയും ( NOC ) നിരാക്ഷേപ സാക്ഷ്യപത്രവും ലഭിക്കുന്ന മുറയ്ക്ക് നിരാക്ഷേപ സാക്ഷ്യപത്രത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ താഴെ പറയുന്ന രേഖകൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 1) ഭരണാനുമതി. 2) നിരാക്ഷേപ സാക്ഷ്യപത്രം. 3) 200/- രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ നോട്ടറൈസ്ഡ് അഫിഡവിറ്റ്. 4) ‘OTAA01-Administration and Affiliation Fees’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ അഫിലിയേഷൻ ഫീസ് അടച്ചതിന്റെ ചലാൻ രസീത്. 5) മേൽ പരാമർശിച്ച രേഖകൾ അടക്കം ചെയ്ത് കൊണ്ടുള്ള പ്രിൻസിപ്പലിന്റെ / മാനേജരുടെ കവറിംഗ് ലെറ്റർ. അഡീഷണൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള കോളേജുകൾ മുകളിൽ പരാമർശിച്ചിട്ടുള്ള രേഖകൾ നിരാക്ഷേപ സാക്ഷ്യപത്രത്തിൽ ( NOC ) നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം. അഫിഡവിറ്റിന്റെ നിർദിഷ്ട മാതൃക, ഫീ സ്ട്രക്ച്ചർ, എന്നിവ സി.ഡി.സി. വെബ്സൈറ്റിൽ ( https://cdc.uoc.ac.in/ ) ലഭ്യമാണ്. കൂടുതൽ വിവരണങ്ങൾക്ക് 0494 2407112.

എം.ബി.എ. ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ) പ്രവേശനം 2024

കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ), സ്വാശ്രയ കോളേജുകള്‍ ( ഓട്ടണമസ് ഒഴികെ ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ.  പ്രവേശനത്തിന്, KMAT 2024 – SESSION 2 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ, ജൂലൈ  20-ന് വൈകിട്ട് അഞ്ച് മണിവരെ ലേറ്റ് ഫീയോടുകൂടി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.  ജനറല്‍ വിഭാഗത്തിന് 1230/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 620/- രൂപയുമാണ്  ഫീസ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407017, 2407016, 2660600.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെ 2021 പ്രവേശനം ബി.വോക്. (CBCSS-V-UG) പ്രോഗ്രാമിലെ എൻ.എസ്.എസ്. വൊളന്റിയർമാർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്‌മന്റ് സിസ്റ്റം മുഖാന്തിരം ജൂലൈ 29 വരെ എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മാർച്ച് 2024 എട്ടാം സെമസ്റ്റർ (2020 പ്രവേശനം) റഗുലർ, ആറാം  സെമസ്റ്റർ (2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്ററി, നാലാം സെമസ്റ്റർ (2022 പ്രവേശനം) റഗുലർ, രണ്ടാം സെമസ്റ്റർ (2021, 2022 പ്രവേശനം) സപ്ലിമെന്ററി, മാർച്ച് 2023 രണ്ടാം സെമസ്റ്റർ (2020 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 31 വരെയും 190/- രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും അപേക്ഷിക്കാം. 

വൈവ

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (SDE – CBCSS) ഏപ്രിൽ 2024 വൈവ ജൂലൈ 24-ന് നടക്കും. കേന്ദ്രം : ഫിലോസഫി പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

നാലാം സെമസ്റ്റർ ബി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top