പൊന്നാനിയില്‍ തലയോട്ടി കണ്ടെത്തി

പൊന്നാനി: പൊന്നാനി ചെറുവായിക്കര പതിനഞ്ചാം വാര്‍ഡില്‍ പറയം കോളനിയില്‍ പഴകിയ തലയോട് കണ്ടെത്തി. ഇന്ന് വൈകീട്ട്  കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് റോഡിന് സമീപത്തെ കനാലിലാണ് തലയോട്ടി കണ്ടെത്തിയത്. കുട്ടികള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി ഐ സുജിത്ത് ആര്‍, എസ് ഐ മാരായ സുരേഷ് കുമാര്‍, അനുരാജ്, എസ്‌ഐ പ്രവീണ്‍കുമാര്‍,എസ് സി പി ഒ സജുകുമാര്‍, എസ് സി പി ഒ പ്രിയ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തലയോട്ടി കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top