കോഴിക്കോട് ചെക്യാട് ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുട്ടി മുങ്ങിമരിക്കുകയും മറ്റൊരു കുട്ടിയെ പുഴയില്‍ കാണാതാവുകയും ചെയ്ത സംഭവത്തില്‍
കാണാതായ വിദ്യാര്‍ത്ഥിക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഉമ്മത്തൂര്‍ താഴെകണ്ടത്തില്‍ മിസ്ഹബ് (11) നെയാണ് കാണാതായത്. ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (13) ാണ് ഇന്നലെ മരണപ്പെട്ടത്. പാറക്കടവ് ദാറുല്‍ ഹുദ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ്.
ഓടിക്കൂടിയ നാട്ടുകാര്‍ മുഹമ്മദിനെ പുറത്തെടുത്തു. മുഹമ്മദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മിസ്ഹബിനായുള്ള തെരച്ചില്‍ രാത്രി പത്തുവരെ തുടര്‍ന്നു.
ഉമ്മത്തൂര്‍, മുടവന്തേരി സ്വദേശികളായ കുട്ടികളാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ഉമ്മത്തൂര്‍ ഹൈസ്‌കൂളിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.




