HIGHLIGHTS : Fisherman from Parappanangadi returns the lost money to the owner

ഇന്നലെ രാവിലെയാണ് നഹാസ് ആശുപത്രിയില്‍ നിന്നും ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴി പെട്രോള്‍ പമ്പിന് സമീപത്ത് റോഡരികില്‍ പണം കിടക്കുന്നത് കണ്ടത്. ഇത് കണ്ട ഇസ്മയില്‍ പണം എടുക്കുകയും അടുത്ത കടക്കാരോടെല്ലാം വിവരം പറയുകയും ആരെങ്കിലും അന്വേഷിച്ച് വരികയാണെങ്കില്‍ തന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ നമ്പര്‍ നല്‍കുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട് ഇവിടെ അന്വേഷിച്ചെത്തിയ പരപ്പനങ്ങാടിയില്‍ കച്ചവടം നടത്തുന്ന താനാളൂര്‍ സ്വദേശി നിസാമുദ്ദീന്‍ കടക്കാരില്‍ നിന്ന് വിവരം അറിയുകയും ഇസ്മായിലിനെ ബന്ധപ്പെടുകയുമായിരുന്നു. ഇയാള്‍ ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടയാളുടെതാണെന്ന് ഉറപ്പായതോടെ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പണം ഉടമസ്ഥന് തിരിച്ച് നല്‍കുകയായിരുന്നു.
