കരുതല്‍ തടവിലാക്കി

ബത്തേരി: ലഹരി വില്‍പ്പന തടയാന്‍ നടപടി കടുപ്പിച്ച് ജില്ലാ പൊലീസ്. നിരന്തരം ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരെ ലഹരിവസ്തുക്ക ളുടെ നിയമവിരുദ്ധ കടത്ത് തടയല്‍ നിയമം(പിഐടി എന്‍ഡി പിഎസ് ആക്ട്) പ്രകാരം തടവിലാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ചെലേമ്പ്ര ചെറുകാവ് പുതിയ കളത്തില്‍ വീട്ടില്‍ പി മുഹമ്മദ് ഷമീമി(26)നെ ബത്തേരി പൊലീസ് പിടികൂടി ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി.

ജില്ലാ പൊലീസ് മേധാവി തപോ ബസുമ താരി സമര്‍പ്പിച്ച റിപ്പോര്‍ട്ടി ലാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച കരിപ്പൂരില്‍ വച്ച് ഷമീമിനെ ബത്തേരി പൊലീസ് എസ്‌ഐ കെ കെ സോബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top