
തൊട്ടില്‍പ്പാലം:കാവിലുംപാറ ചുരണിയില്‍ കാട്ടാനയെയും കുട്ടിയാനെയെയും ഭയന്നോടിയ നാലുപേര്‍ക്ക് പരിക്കേറ്റു. നെടിയവളപ്പില്‍ ഷീജ, മകന്‍ എബിന്‍, മാനാടിയില്‍ ശാന്ത, മകള്‍ സനിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ശനിയാഴ്ച രാവിലെ ഷിജയും മകനും സ്‌കൂട്ടറില്‍ ടൗണിലേക്ക് പോകുന്നതിനിടെ റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ച കാട്ടാനയുടെയും കുട്ടിയാനയുടെയും മുമ്പില്‍ അകപ്പെട്ടു. ആന ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വാ ഹനം റോഡില്‍ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ആനയുടെ ആക്ര മണത്തില്‍ സ്‌കൂട്ടറിന് കേടുപാട് സംഭവിച്ചു.
ആനയെ കണ്ട് ഓടുന്നതിനിടെ വീണാണ് ശാന്തയ്ക്കും മകള്‍ക്കും പരിക്കേറ്റത്. ഏറെക്കാലമായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ പ്രദേശത്തെ നിരവധി കര്‍ഷകരുടെ വിളകള്‍ കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനകളെ തിരികെ കാട്ടിലേക്ക് ഓടിക്കാറുണ്ടെങ്കിലും രാത്രിയാകുമ്പോള്‍ ആനകള്‍ തിരിച്ചെത്തുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




