കുറ്റിപ്പുറത്ത്  നവീകരിച്ച  ആഹാർ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറത്ത്  നവീകരിച്ച ആഹാര്‍ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി. ചെയര്‍മാന്‍ പി കെ ശശി
നിര്‍വഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷയായി.

കേരളാ വിനോദ സഞ്ചാര കോർപ്പറേഷന്റെ  (കെ.ടി.ഡി.സി) കീഴിലുള്ള എല്ലാ പ്രധാന പാതയോരങ്ങളിലെയും വിശ്രമ കേന്ദ്രങ്ങൾ നവീകരിച്ചു ആഹാർ ബ്രാന്റുകൾ ആക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാന റോഡരുകിൽ വൃത്തിയുളളതും ശീതീകരിച്ചതുമായ  ആധുനീക രീതിയിലുള്ള റസ്റ്റോറന്റ്, നല്ല ഭക്ഷണം, ആകർഷണമായതും മിതമായ നിരക്കിലുള്ള മെനു, നല്ല അന്തരീക്ഷം, വിശ്രമിക്കുന്നതിനായി മുറികൾ , പരിശീലനം ലഭിച്ച ജീവനകാരുടെ സേവനം, വിശാലമായ പാർക്കിംഗ് സൗകര്യം, വൃത്തിയുള്ള ശുചിമുറികൾ എന്നിവയാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.  യാത്രാ വേളയിൽ സഞ്ചാരികൾക്ക് പെട്ടെന്ന് കാണത്തക്കവണ്ണം ആവശ്യാനുസരണം ലൈറ്റുകളും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.യാത്രക്കാരുടെ സൗകര്യാർത്ഥമാണ് മുഖം മിനുക്കൽ പദ്ധതി നടപ്പാക്കി വരുന്നത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി വി ശിവദാസൻ, പഞ്ചായത്ത് അംഗം ധനലക്ഷ്മി,കെടിഡിസി മാനേജിങ് ഡയറക്ടർ വി വിഘ്‌നേശ്വരി എന്നിവർ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top