റേഷൻ വ്യാപാരി കമ്മീഷൻ അനുവദിച്ചു  ഉത്തരവായി

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഏപ്രിൽ മാസത്തെ കമ്മീഷൻ അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാപരികളുടെ അക്കൗണ്ടുകളിൽ കമ്മീഷൻ തുക എത്തുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ മാസവും 15 നു മുൻപ് കമ്മീഷൻ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഓരോ മാസവും വിവിധ കാരണങ്ങളാൽ റേഷൻ വിതരണ തീയതി നീട്ടി നൽകേണ്ടി വരുന്നുണ്ട്. അതാണ്‌ ചില മാസങ്ങളിൽ കമ്മീഷൻ വിതരണത്തിന് കാലതാമസം നേരിടുന്നതെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top