സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിലും ഓം ബിര്‍ലയും മത്സരിക്കും

ദില്ലി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് മത്സരം നടക്കുന്നു. ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരത്തിലേക്ക് ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥിയായ കൊടിക്കുന്നില്‍ സുരേഷ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഓം ബിര്‍ല ഉടന്‍ നാമനിര്‍ദേശ പത്രിക നല്‍കും. ബിജെപി തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാന്‍ സമവായ സാധ്യത തേടി പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സമവായം വേണമെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. സമവായ ചര്‍ച്ചയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ ബിജെപി തയ്യാറാകാതിരുന്നതോടെയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സഭയില്‍ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇക്കുറി ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് ഓം ബിര്‍ല. തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. 17-ാം ലോക്‌സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിരലയെ എന്‍ഡിഎ പരിഗണിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top