വള്ളിക്കുന്ന്: കോഴിയെ പിടികൂടാന്‍ വന്ന പെരുമ്പാമ്പിനെ പിടികൂടി. ഉഷാ നഴ്‌സറിക്ക് കിഴക്ക് ഭാഗത്തെ കോട്ടാശേരി പ്രമോദ് ലാലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കോഴിയെ പിടിക്കാന്‍ വന്ന പെരുമ്പാമ്പിനെ കണ്ട്ത.്
തുടര്‍ന്ന് നാട്ടുകാരായ പ്രക്ഷോഭ്,സനോജ്,മുകേഷ്,അമ,വിനൂബ്,ഷിജു, ജയേഷ്, ശേഖരന്‍ തുടങ്ങിയ നാട്ടുകാരുടെ സഹായത്തോടുകൂടി പരപ്പനങ്ങാടി ട്രോമാകെയര്‍ വളണ്ടിയറും വനംവകുപ്പിന്റെ സ്‌നേക്ക് റസ്‌ക്യുവര്‍ കൂടിയായ എന്‍സി നൗഫലു ചേര്‍ന്ന് പിടികൂടി.
പിടികൂടിയ പെരുമ്പാമ്പിനെ ഇന്ന് നിലമ്പൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌ന് കൈമാറും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




