HIGHLIGHTS : The prize money will be handed over to Haritakarma Senamen who have won the Monsoon Bumper 1st prize tomorrow
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 10 കോടിയുടെ ഒന്നാം സമ്മാനത്തുക നാളെ കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തുക ഹരിതസേനാംഗങ്ങള്‍ക്ക് കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
നികുതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്ക്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ എന്നിവര്‍ ആശംസ നേരും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്റ് ഡയറക്ടര്‍ പി മനോജ് എന്നിവര്‍ പങ്കെടുക്കും.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു