പരപ്പനങ്ങാടി നെടുവ സി.എച്ച്.സിയിലേക്ക് പ്രിന്റര്‍ നല്‍കി

പരപ്പനങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബേങ്ക് നെടുവ സി.എച്ച്.സിയ്ക്കു കീഴിലെ തിരൂരങ്ങാടി സെക്ഷന്‍ ഓഫീസിലേക്ക് പ്രിന്റര്‍ നല്‍കി.

ബേങ്കിന്റെ ഹെഡ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.അഹമ്മദലി സെക്ഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.ഹസിലാലിന് പ്രിന്റര്‍ കൈമാറി.

സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുല്‍ അനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.പ്രശാന്ത്,പി.അബ്ദുറസാഖ്,ബേങ്ക് സെക്രട്ടറി എം.ഇമാമുദ്ധീന്‍,കെ.കുഞ്ഞിമുഹമ്മദ് , പി.കെ.ഹംസ എന്നിവര്‍ സംബന്ധിച്ചു.

 

 

Share news
error: Content is protected !!
Scroll to Top