തൃശ്ശൂര്‍: കൊടകരയില്‍ നഷ്ടപ്പെട്ട പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. പോലീസ് കണ്ടെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതമാണു ധര്‍മ്മരാജന്‍ കോടതിയില്‍ ഹരജി നല്‍കിയത്.3.5 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങളാണ് ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ഈ പണം ബിസിനസ് ഇടപാടില്‍ ദില്ലി സ്വദേശി നല്‍കിയതാണെന്നാണ് ധര്‍മരാജന്റെ വാദം. അതെസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.
ഇതുവരെയുള്ള അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് പോലീസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമറിയേക്കും.




