വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടി ;25 രൂപയാണ് വര്‍ധിപ്പിച്ചത്

ദില്ലി:വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ചു. 25 രൂപയാണ് വര്‍ധിപ്പിച്ചത് .ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിനേ ഡല്‍ഹിയില്‍ 1,768 രൂപയായി.

വിലവര്‍ദ്ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണവില അടക്കം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗാര്‍ഹിക സിലിണ്ടറിന് 2022 ജൂലൈ ആറിനാണ് അവസാനമായി വില വര്‍ധിച്ചത്.

Share news
error: Content is protected !!
Scroll to Top