HIGHLIGHTS : The police seized the phone of a native of Kollam on the complaint that he tried to defame Tovino through Instagram.
ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചെന്ന നടന്‍ ടൊവിനോയുടെ പരാതിയില്‍ കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു.


തന്റെ സോഷ്യല്‍മീഡിയ ഹാഡലില്‍ വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെ താരം കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്ക് ആസ്പദമായ ലിങ്കും നല്‍കിയിരുന്നു. എറണാകുളം പനങ്ങാട് പൊലീസിനാണ് അന്വേഷണ ചുമതല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു