അനുമതിയില്ലാതെ പടക്കം വില്‍പ്പന നടത്തി;3 പേര്‍ക്കെതിരെ കേസെടുത്തു

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി : അനുമതിയില്ലാതെ പടക്കം വില്‍പന നടത്തിയ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്നിയൂര്‍ പാറക്കടവ് അങ്ങാടിയില്‍ പടക്കം വിറ്റതിന് പാറക്കടവ് സ്വദേശി മണമ്മല്‍ കുഞ്ഞിമുഹമ്മദി (41) നെതിരെ കേസെടുത്തു. മമ്പുറം വെട്ടത്ത് ബസാര്‍ അങ്ങാടിയില്‍ വില്‍പ്പന നടത്തിയതിന് മമ്പുറം വെട്ടം ചെമ്പന്‍ തറക്കല്‍ സി ടി മൊയ്തീന്‍ (32) എതിരെ പോലീസ് കേസെടുത്തു. മമ്പുറം വെട്ടത്ത് ബസാറില്‍ കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി ഉള്ളണം കാരാടന്‍ അബ്ദുല്‍ നാസറിനെ (54) തിരെ പോലീസ് കേസെടുത്തു.

മനുഷ്യ ജീവന് അപായം വരത്തക്ക വിധത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിയമപരമായി ലൈസന്‍സ് ഇല്ലാതെ വില്‍പ്പന നടത്തിയതിനാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top