സ്വര്‍ണം തൊട്ടാല്‍പൊള്ളും;അമ്പത്തിരണ്ടായിരം കടന്ന് വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കയറ്റം. പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്. ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.

ആഗോള വിപണിയിലെ വില വര്‍ദ്ധനയാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top