കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനിലുള്ള പെട്രോള്‍ പമ്പിലേക്ക് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ഇടിച്ചു കയറി. ഈ സമയം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി എത്തിയ കാറിനെ ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടാക്കിയത്.
പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനും തകര്‍ന്നിട്ടുണ്ട്. ആളപായമില്ല.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




