കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 2 പേര്‍ മരിച്ചു;5 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വേങ്ങേരി മലാപറമ്പ് ബൈപ്പാസിലാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടര്‍യാത്രക്കാരായ ഷൈജു, ജീമ എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

ഇന്നുരാവിലെ ബാലുശേരി ഭാഗത്തുനിന്ന് വന്ന ബസ് പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ഇതിന് പിറകെ വന്ന സ്‌കൂട്ടറില്‍ പിന്നില്‍ വരികയായിരുന്ന മറ്റൊരു ഇടിക്കുകയുമായിരുന്നു.ഇതോടെ രണ്ട് ബസുകള്‍ക്കിടയില്‍ കക്കോടി സ്വദേശികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പെട്ടുപോവുകയായിരുന്നു.

അപകടത്തില്‍ ബസിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അതെസമയം ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പിറകില്‍ വന്ന ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top