കടലുണ്ടി: ട്രെയിന്‍ മാര്‍ഗം കടലുണ്ടി റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഹോപ്പ്സ്റ്റാര്‍ സ്‌പെഷ്യല്‍ ഫാമിലി സപ്പോര്‍ട്ട് ടീം കടലുണ്ടി റെയില്‍വേ സ്റ്റേഷന് വീല്‍ ചെയര്‍ നല്‍കി.
പൊതു പ്രവര്‍ത്തകന്‍ വേണുഗോപാല്‍ കുന്നത്തില്‍ നിന്നും വീല്‍ ചെയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ വിനോദ് ഏറ്റുവാങ്ങി.
റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന രണ്ടു വീല്‍ ചെയറുകളും പ്രവര്‍ത്തന രഹിതമാണ്.
കെ.പി.മൊയ്തീന്‍ കുട്ടി, കെ.ഇസ്മയില്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍, പ്രദീപ് കുന്നത്ത്, ഹോപ്പ്സ്റ്റാര്‍ എസ്.എഫ്.എസ് പ്രതിനിധികളായ സാദിഖ് മേലത്ത്, യൂനുസ് കടലുണ്ടി, റഊഫ് മേലത്ത് തുടങ്ങിയവര്‍ സന്നിഹിതരായി.




