ഡോക്ടറെ കാണാന്‍ യുവതിക്കൊപ്പം കൂട്ടുവന്നു, ഒന്‍പത് വയസുകാരിക്ക് നേരെ പീഡന ശ്രമം; അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. ചാത്തമംഗലം സ്വദേശി ഖാദറാണ് അറസ്റ്റിലായത്. കുട്ടികളുടെ അമ്മയെ ഡോക്ടറെ കാണിക്കാന്‍ കൂട്ടിനു വന്നതായിരുന്നു ഇയാള്‍. അമ്മ പരിശോധന മുറിയില്‍ കയറിയപ്പോള്‍ കുട്ടിയെ ഇയാളെ ഏല്‍പ്പിച്ചുപോകുകയായിരുന്നു.

ഡോക്ടറുടെ റൂമിന് പുറത്തുവെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് ആശുപത്രി അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ചേവായൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ അതിക്രമം കാണിക്കാന്‍ ശ്രമിക്കുന്നത് ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ വിശദമായ മൊഴിരേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തെങ്കിലും ഞായറാഴ്ചയാണ് ഖാദറിനെ പിടികൂടാനായത്. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top