വെള്ളക്കെട്ടില്‍ നിന്ന് മാറാന്‍ ശ്രമിക്കുന്നതിനിടെ തിരക്കഥാകൃത്ത് അഖില്‍ ധര്‍മജന് പാമ്പു കടിയേറ്റു

തിരുവനന്തപുരം: മഹാപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ ധര്‍മജന്‍ പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതിന്റെ ഭാഗമായാണ് അഖില്‍ വെള്ളായണിയില്‍ എത്തുന്നത്. പുലര്‍ച്ചെ 4 മണിയോടെയാണ് വീട്ടിലേക്ക് വെള്ളം കയറിയത്. തുടര്‍ന്ന് അവിടെനിന്ന് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പു കടിച്ചത്. മൂര്‍ഖനാണ് കടിച്ചത്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് അഖില്‍. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അഖില്‍ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകള്‍ തുടരെത്തുടരെ വരുന്നുണ്ട്.
ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയില്‍ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു.
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലില്‍ ഒബ്‌സര്‍വേഷനില്‍ ആണ്. കോളുകള്‍ എടുക്കാത്തതില്‍ ഭയപ്പെടേണ്ട. വെള്ളക്കെട്ടില്‍ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ല.
ആരോഗ്യത്തോടെ മടങ്ങിയെത്താം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top