Section

malabari-logo-mobile

കെഎഎല്‍ ഇ ഓട്ടോക്ക് പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ വിതരണകേന്ദ്രം

HIGHLIGHTS : KAL E Auto has 15 distribution centers in the state

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോകള്‍ രാജ്യമെമ്പാടും വിതരണം തുടങ്ങി. പുണെ ആസ്ഥാനമായ കമ്പനി ആരെന്‍ഖുമായി സഹകരിച്ചാണ് ഓട്ടോകള്‍ വിതരണം ചെയ്യുന്നത്. രാജ്യത്ത് പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ നേപ്പാള്‍, ഭൂട്ടാന്‍, ആഫ്രിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത് പരിഗണനയിലാണ്.

ഇ-ഓട്ടോ നിര്‍മിക്കാനാവശ്യമായ ബാറ്ററി, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ കെഎഎല്ലിനു നല്‍കുന്നതും ആരെന്‍ഖ് ആണ്. കന്യാകുമാരി മുതല്‍ കശ്മീര്‍വരെ കെഎഎല്‍ വാഹനത്തിന് ആവശ്യക്കാരുണ്ടെന്ന് ആരെന്‍ഖ് സിഇഒ വി ജി അനില്‍ പറഞ്ഞു. മൂന്നു വര്‍ഷം സര്‍വീസ് വാറന്റിയോടെ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും റോഡ് സൈഡ് അസിസ്റ്റന്‍സും ആരെന്‍ഖ് നല്‍കുന്നുണ്ട്.

sameeksha-malabarinews

ആരെന്‍ഖ് പോലുള്ള കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തര്‍ദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്ന് ചെയര്‍മാന്‍ പുല്ലുവിള സ്റ്റാന്‍ലി പറഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളിലടക്കം കെഎഎല്‍ വാഹനങ്ങള്‍ക്ക് വിപണിയുണ്ടായിരുന്നു. എന്നാല്‍, ഇടയ്ക്കുണ്ടായ ചില പാകപ്പിഴകള്‍ അതിന് ഇടിവു വരുത്തി. വീണ്ടും പഴയ പ്രതാപത്തിലേക്കാണ് കെഎഎല്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!