Section

malabari-logo-mobile

സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല;ഹര്‍ജി തള്ളി

HIGHLIGHTS : The petition to legalize same-sex marriage in the country was rejected

ദില്ലി:രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി തള്ളി. ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമസാധുതയില്ല. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ തീരുമാനത്തിലെത്തിയത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ,ജസ്റ്റിസ് സഞജയ് കൗള്‍, എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു. അതേസമയം രവീന്ദ്ര ഭട്ട്, ഹിമ കോലി , പി എസ് നരസിംഹ എന്നിവര്‍ എതിര്‍ത്തു. ഹിമ കോലി ഒഴികെയുള്ള മറ്റുള്ളവര്‍ പ്രത്യേക വിധി പ്രാസ്താവം നടത്തി. 3-2 എന്ന നിലയിലാണ് ഹര്‍ജികള്‍ തള്ളിയത്.

sameeksha-malabarinews

മെയ് 11 ന് വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ഒരാളുടെ ലൈംഗീകതയും ലിംഗവും ഒന്നായിരിക്കില്ലെന്ന് സുപ്രീംകോടതി

 

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് തുല്യതയ്ക്ക് എതിരാണെന്നും വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണെന്ന സെക്ഷന്‍ നാല് ഭരണഘടനാ വിരുദ്ധമെന്നും സുപ്രീംകോടതി

സ്വവര്‍ഗ വിഭാഗം വിവേചനം നേരിടുന്നില്ലെന്നും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപെടടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി

 

സ്വവര്‍ഗ പങ്കാളികള്‍ക്കും വിവാഹിതരാല്ലാത്ത ട്രാന്‍സ് ജെന്‍ഡേഴ്‌സിനും കുട്ടികളെ ദത്തെടുക്കാമെന്ന് സുപ്രീംകോടതി

 

സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി

 

സെപ്ഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണാഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി.

 

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് നാലംഗ ബെഞ്ച്. വിഷ്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ്

 

പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട് സ്വവര്‍ഗ വിവാഹത്തിന്റെ വിധിയില്‍ സുപ്രീംകോടതി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!