യുവതിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍

HIGHLIGHTS : The person who spread the private video of the young woman through social media has been arrested

പന്തീരാങ്കാവ് : യുവതിയുടെ സ്വകാര്യ വീഡി യോ സമൂഹമാധ്യമം വഴി പ്രചരി പ്പിച്ചയാള്‍ വിമാനത്താവള ത്തില്‍ പിടിയില്‍. യുവതിയെ സുഹൃത്തുക്കളോടൊപ്പം ശാരി രിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്ക് കടന്നയാളെയാ ണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പന്തീരാങ്കാവില്‍ താമസിക്കു ന്ന യുവതിയെ വിവാഹം ചെയ്ത് വിദേശത്ത് താമസമാക്കിയ പാ ലാഴി മാക്കോലത്ത് വീട്ടില്‍ നിസാറി(53)നെയാണ് കോഴിക്കോ ട് കരിപ്പൂര്‍ വിമാനത്താവളത്തി ല്‍വച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യത്തില്‍ ഇറങ്ങി വിദേശ ത്തേക്ക് കടന്ന പ്രതിക്കെതിരെ പന്തീരാങ്കാവ് പൊലീസ് എല്‍ഒ സി പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലിറങ്ങിയ പ്രതി യെ എമിഗ്രേഷന്‍ വിഭാഗം തട ഞ്ഞുവയ്ക്കുകയും പൊലീസെ ത്തി കസ്റ്റഡിയിലെടുക്കുകയുമാ യിരുന്നു. പന്തീരാങ്കാവ് എസ്‌ഐ മഹേഷ്, എസ്സിപിഒ മാരായ അനീഷ്, ബഷീര്‍, സി പിഒ ധനേഷ് എന്നിവരുടെ നേതൃ ത്വത്തിലുള്ള പൊലീസ് സംഘ മാണ് കസ്റ്റഡിയിലെടുത്തത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!