Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

HIGHLIGHTS : The person who sold illegal liquor in Parappanangadi was arrested

പരപ്പനങ്ങാടി: അനധികൃത മദ്യവില്‍പ്പന നടത്തിയയാളെ പിടികൂടി. ചെട്ടിപ്പടി വാരിയത്ത് ബഷീര്‍ (50) ആണ് പിടിയിലായത്. മദ്യം വില്‍പ്പന ചെയ്തു കിട്ടിയ 9360 രൂപയും നാലു കുപ്പി മദ്യവുമായി ഇയാളെ ചെട്ടിപ്പടി ഹെല്‍ത്ത് സെന്റെറിന്റെ പരിസരത്ത് മദ്യവില്‍പ്പന നടത്തുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെയുടെ നിര്‍ദ്ദേശാനുസരണം എസ് ഐ അരുണ്‍, സിവില്‍ പോലീസ് ഓഫീസര്‍ മുജീബ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

സമാനമായ കേസില്‍ ഇയാള്‍ 2019 ലും ഇതിന് മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. ഉപാധികളോടെ അന്ന് അനുവദിച്ച ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏകദേശം മൂന്നുമാസത്തിനുള്ളില്‍ പത്തോളം അനധികൃത മദ്യ വില്‍പ്പന കേസുകളാണ് പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!