പെന്‍ഷന്‍ സമൂഹം ജാഗരൂകരാകണം

HIGHLIGHTS : The pension community must be vigilant.

careertech

വളളിക്കുന്ന് : തൊഴില്‍ മേഖലകളില്‍ സംഘടിത ശക്തിയായി അവകാശങ്ങള്‍ നേടിയതുപോലെ സര്‍വ്വീസ് പെന്‍ഷന്‍ സമൂഹവും സംഘടിതരായില്ലെങ്കില്‍ പെന്‍ഷന്‍ സമ്പ്രദായം തന്നെ ചരിത്രശേഷിപ്പായി മാറുന്ന കാലം അതിവീദൂരമല്ലെന്ന് പെന്‍ഷന്‍ ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി എസ് ടി എ മുന്‍ സംസ്ഥാന പ്രസിഡണ്ട് വി കെ അജിത് കുമാര്‍ അഭിപ്രായപ്പെട്ടു.

കെ.എസ്.എസ്.പി.എ വള്ളിക്കുന്ന് പഞ്ചായത്ത് തല പെന്‍ഷന്‍ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് പി ശിവദാസന്‍ അധ്യക്ഷനായിരുന്നു. കെ എം രാമുണ്ണിക്കുട്ടി മാസ്റ്റര്‍, കെ അയ്യപ്പുട്ടി , ടി കെചന്ദ്രഭാനു,എം.പി കരുണാകരന്‍ , സി എം കരുണാകരന്‍ മാസ്റ്റര്‍,ആനന്ദവല്ലിയമ്മ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ചടങ്ങിന് സി സുരേഷ് സ്വാഗതവും വി പി വിജയന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!